
License,voters Id,ration Card ഇതൊന്നും ഇല്ലാത്ത ഞാന്‍ identity card ആയി കൊണ്ട് നടക്കുന്ന ആ ബുക്ക് ഒരാള്‍ ചോദിച്ചത് കേട്ടപോള്‍ സന്തോഷം തോന്നിയെങ്കിലും ഞെട്ടി പികുന്ന പുറകെ വന്ന വാര്‍ത്ത കേട്ട് എന്‍റെ കൃഷ്ണമണി പുറത്തേക്കു ചാടി വന്നു നിന്നു.............."Deepa,You have got an invitation to visit Cambridgesoft office from Richard,and next week is your visa interview at chennai. "....what !!!!എന്താന്ന് ഈ onsite?എന്താന്ന് ഈ b1 visa ?എന്താണ് ഈ വിസ ഇന്റര്‍വ്യൂ ?എവിടെ ആന്നു ഈ അമേരിക്ക?....അപ്പോള്‍ എന്‍റെ ഡാന്‍സ് !!!!.....ആദ്യമായി തപസ്യ ബില്‍ഡിംഗ്-ല ഇന്റര്‍വ്യൂ നു വന്ന എന്നെ ഞെട്ടിപിച്ച ആ നിന്നാല്‍ തുറന്നു തരുന്ന ഡോര്‍ പോലെ എന്നും ഞെട്ടിപിക്കല്സ്സ ആണല്ലോ കര്‍ത്താവേ.....................By the way എവിടെ ആന്നു ഈ അമേരിക്ക....ആരാണ് है ഈ റിച്ചാര്‍ഡ് സായ്യിപ്പു....അല്ലെങ്കിലും ഞാന്‍ എന്തിനാ അവിടെ പോണേ...എനിക്ക് ഈ പ്രോജെച്റെന്തന്നു കൂടെ അറിയില്ല 100 100 ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ .......
അങ്ങനെ Dance ഞാന്‍ വനിട്ടു പ്രാക്ടീസ് ചെയാം എന്നു സുനിത ക്ക് വാക് കൊടുത്തു ഞാന്‍ ചെന്നൈ ലേക്ക് ഇന്റര്‍വ്യൂ നു പോയി .. കറക്റ്റ് ടൈം -ന്നു professional style -ല ഡോകുമെന്റ്സ് ഒക്കെ ആയ്യി US embassy യില്‍ എത്തി......പൊരിഞ്ഞ വെയിലത്ത് എന്‍റെ നമ്പര്‍ നു വേണ്ടി വെയിറ്റ് ചെയ്തോണ്ടിരുന്ന ഞാന്‍ ഡോക്യുമെന്റ് ഓക്കേ മറിച്ച് നോകി അപോഴല്ലേ ഡോക്യുമെന്റ് ലെ തെറ്റുകള്‍ഓക്കേ കാണുന്നെ.... .....ജിജോ സര്‍ നെ വിളിച്ചു കാര്യം പറഞ്ഞു....എക്സ്പീരിയന്‍സ് ആകുമല്ലോ interview attend ചെയ്തേക്കു എന്നു സര്‍ ഉം HR ഉം പറഞ്ഞു......ചെന്നൈ വരെ വനിട്ടു ഡോകുമെന്റ്സ് തെറ്റ് കാരണം വിസ കിട്ടിയില്ല ഇന്നു പറയുന്നത് വല്ലാത്ത അവസ്ഥ ആന്നു എനിക്ക് തോന്നി......എന്തായാല്ലും ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തിട്ട തന്നെ കാര്യം......ഉഷ്ണം ഉഷ്ണേന ശാന്തി കൃഷ്ണ...പൊരി വെയിലത്ത് നിന്ന എന്നെ കുറച്ചു കഴിഞ്ഞപോള്‍ ആ ബില്‍ഡിംഗ് നുള്ളിലേക്ക് സെക്യൂരിറ്റി കയറ്റി വിട്ടു........ഈശ്വര ചെന്നൈ റെയില്‍വേ സ്റ്റേഷന്‍ ആണോ ഇതു ഞാന്‍ കണ്ണ് തിരിമ്മി നോക്കി.....അല്ല ഇതു ഏതോ ബസ് സ്റ്റാന്റ് പോലെ ഉണ്ട്.....വെളിച്ചവും കാറ്റും ഒന്നും കയറാത്ത ഒരുപാതാളം.. അവിടെ ടിക്കറ്റ് എടുക്കാന്‍ നിക്കുന്ന പോലെ കുറെ കൌന്ടര്....ഒരു മിനിറ്റ് പോലും മിണ്ടാതെ നിക്കാന്‍ പണ്ടേ ബുദ്ധിമുട്ടുള്ള ഞാന്‍ അടുത്ത് നിക്കുന്നവരോടോകെAmerica,Visa interview ,B1,H1B ,L1 നെയോകെ പറ്റി ആയി സംസാരം....പലപല തരത്തിലും വേഷത്തിലും ഉള്ള ആള്‍കാര്‍ വയസായവര്‍ ,കുട്ടികള്‍........അമേരിക്ക ഇത്രവല്യ സംഭവമാണോ....?ഒടുവില്‍ എന്‍റെ നമ്പര്‍ എത്തി ...എന്‍റെ ഡോക്യുമെന്റ് -ല തെറ്റൊക്കെ ഞാന്‍ ആ കൌന്ടര്-ല ഇരുന്ന ഇന്ത്യന്‍ ചേട്ടന്‍ നോട് പറഞ്ഞു......
ഈശ്വര ..എന്തൊരു പരീക്ഷണം!! ഇതുവരെ പാട്ടും പാടി നിന്ന എന്നോട് 3km ദൂരെ ഉള്ള മെയിന്‍ ഓഫീസി -l പോയി വിസ ഡോക്യുമെന്റ് ഫാക്സ് കൊണ്ട് വരാനോ !!! പറഞ്ഞ പോലെ ഞാന്‍ ഒരു ബസ്-ല കയറി,അവര്‍ എന്നെ ഈ പറഞ്ഞ ഓഫീസി-ലെത്തിച്ചു..അവിടെ എത്തി എനികുള്ള ഫാക്സ് വന്ന സിഗ്നല്‍ വന്നതും 'error in fax മെഷീന്‍'!!!......30mins കൊണ്ട് എത്താന്‍ പറഞ്ഞ ഞാന്‍ 1 മണികൂര്‍ കഴിഞ്ഞിട്ടും ഫാക്സ് ഇല്ലാത് ഇരിക്കുന്നു.....അവസാനം തന്ന ഗെയിം ഒരു സ്പിരിറ്റ് പോലെ കണ്ടു ഞാന്‍ വീണ്ടും ബസ്-ല കയറി തിരിച്ചെത്തി ....ഇന്ത്യന്‍ കൌണ്ടര്‍ ചേട്ടന്‍ എന്നോട് docs വീണ്ടും ചെക്ക് ചെയ്തിട്ട് അടുത്ത കൌണ്ടര്‍ ലേക്ക് പോക്കൊലന്‍ പറഞ്ഞു.....ഓടഡാ ഓട്ടം........ഓടിപിടിച്ചു വിയര്‍ത്തു കുളിച്ചു US കൌണ്ടര്‍ ലെത്തി.......വീണ്ടും ഞാന്‍ ഞെട്ടി...............എല്ലാ കൌണ്ടര്‍ ഉം അടച്ചിട്ടു എല്ലാരും പോയിരിക്കുന്നു.......ഞാന്‍ മാത്രം........അപോഴാത്ത ഞാന്‍ നോകുന്മ്പോള്‍ ഒരു കൌണ്ടര്‍ മാത്രം തുരനിട്ടിരിക്കുന്നു ....ഓടി ആ കൌണ്ടര്‍ നരുകിലെതി ,,ഒരു കുട്ടി സായിപ്,പുള്ളി കാര്യമായി തിരക്കുപിടിച്ച് സീറ്റ് -ല പോലും ഇരികാതെ എന്തൊകെയോ ചെയുന്നു...............കൌന്ടര് വൃതിയാകുവാണോ (മനസ്സില്‍ ഞാന്‍ ഓര്‍ത്തു..)പുള്ളി എന്‍റെ ഫോം വാങ്ങി എങ്ങോട്ട്,എന്തിനു,എപ്പോള്‍ പോകുന്നു ഇന്നു ചോധിചു......ഞാന്‍ വളരെ നല്ല കുട്ടിയായി പടിചോണ്ട് വന്ന ഉത്തരം ഒക്കെ പറഞ്ഞു..കൂട്ടത്തില്‍ ഒരു ചിരിയും ....അപ്പോള്‍ പുള്ളി എന്നോട് എന്തോ പറഞ്ഞു....എനിക്ക് ക്ലിയര്‍ ആയില്ല....സംഭവം ഞാന്‍ മലയാളം മീഡിയം ആണല്ലോ.....കുറച്ചു നേരം കൂടെ ഞാന്‍ ആ കുന്റെര്‍ നു മുന്നില്‍ - ചിരിച്ചോണ്ട് നിന്നു എന്‍റെ പാസ്പോര്‍ട്ട് നായി.....പക്ഷെ അങ്ങേരു എനിക്ക് പാസ്പോര്‍ട്ട് തന്നില്ല ....ഈശ്വര എന്‍റെ ചിരി കൂടി പോയോ....അതോ ഞാന്‍ പറഞ്ഞത് അങ്ങേര്‍ക്കു മനസിലയില്ല്ലേ..ഈശ്വര എന്‍റെ ബ്രിട്ടീഷ് ഇംഗ്ലീഷ് !!!!!!അങ്ങേരു ശരിക്കും എന്താ അവസനംപറഞ്ഞെ ...ആരോടാ ചൊദികുക ...ഉണ്ടായിരുന്ന പാസ്പോര്‍ട്ട് ഉം വാങ്ങി വച്ച്.....ഞാന്‍ ആകെ വിഷമത്തിലായി ....അവസനം പറഞ്ഞ വാക്ക് എന്താണെന്നു അറിയാതെ ഞാന്‍ തിരിച്ചു കേരളത്തിലേക്ക് ...
വിസ കിട്ടിയോ ഇല്ലയോ എന്നു ഉറപില്ലത്തത് കൊണ്ട് ആരോടും വിസ യെ പറ്റി ഒന്നും പറഞ്ഞില്ലല...HR ഫ്ലൈറ്റ് ടിക്കറ്റ് ഒകെ ബുക്ക് ചെയ്തു .....എന്‍റെ മനസ്സില്‍ 100 100 ചോദ്യങ്ങള്‍ ..എന്താ പാസ്പോര്‍ട്ട് തരഞ്ഞേ .....അവസാനം എന്താ പറഞ്ഞെ...ഇനി വിസ വനില്ല എങ്കിലോ ...അങ്ങനെ ചോദ്യങ്ങല്കിടയില്‍ Nov 12th നു വിസ എത്തി.......Nov 14 നു Calpine പാര്‍ട്ടി അന്ന് തന്നെ രാവിലെ 4am നു എനികുള്ള flight............ഡാന്‍സ് മിസ്സ് ആയ സങ്കടവും ഒറ്റകാണോഒറ്റകാണോ പോകുന്നെ എന്ന എല്ലാവരുടെയും ചോദ്യവും കൊണ്ട് മനസ്സില്‍ ഒരു മരവിപ്പ് .........
വീട്:-
വീട്ടില്‍ അച്ഛന്‍ തിരകിലാണ് ആനമുട്ട വലുപത്തില്‍ Deepa,Calpine,PhonumNo,
എന്നു എഴുതി bag-ന്റെ സൈഡ് -ലൊക്കെ ഒട്ടിച്ചു വകുന്നു..അമ്മ അടുത്ത കടയിലെ ത്രാസു വീട്ടില്‍ കൊണ്ട് വന്നു വച്ച് അളക്കലൊഡ് അളക്കല്‍ ...
നെടുമാശേരി എയര്‍പോര്‍ട്ട് കാണാന്‍ കിട്ടുന്ന അവസരം മിസ്സ് ആകണ്ട ഇന്നു കരുതിയോ അതോ ഏതോ പാതാളത്തിലേക്കോ മറ്റോ പോകുവാണോ ഇന്നു കരുതിയോ എന്നറിയില്ല 2 കാര്‍ -ലായ്യി കൊള്ളാവുന്ന അത്രയും ബന്ദുകളെയും കൊണ്ട് ഞങ്ങള്‍ യാത്രയായി...
നെടുംബാശ്ശേരി-ഖത്തര്‍ :-
ഞാന്‍ ഇനി തിരിച്ചു വരില്ല എന്ന മട്ടില്‍ എല്ലാവരുടെയും കൂട്ടകരച്ചില്‍ കണ്ട ഞാന്‍ എല്ലാവര്ക്കും ഓരോചക്കര ഉമ്മ കൊടുത്തു ,പേടി ഇല്ലേ ഒറ്റയ്ക്ക് പോകാന്‍ എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയ മട്ടില്‍ എയര്‍പോര്‍ട്ട് ലേക്ക് നീങ്ങി.....HR തന്ന പേപ്പര്‍ പതിയെ പുറത്തെടുത്തു...1)Airline Desk :-boarding pass 2)Check in bags 3)Customs & Emigration Check 4)Security 5)Departure launch ..............
Airport-l "ഖത്തര്‍" airways ചെക്ക് ഇന്‍ ചെയ്തപോല്‍ ബാഗ് നു തൂക്കം കൂടുതല്‍.....അടുത്ത കടയിലെ ത്രാസിനെ പഴിചാരികൊണ്ട് ഷാമ്പൂ+സ്പ്രേ bottle +ചിപ്സ് എല്ലാം പുറത്തേക്കു പറന്നു വീന്നതിനോടുവില്‍ സ്ലിം beauty ആയി,കന്വൈന്‍സ് ബെല്‍റ്റ് ലൂടെ കുനുങ്ങി കുനുങ്ങിഎയര്‍പോര്‍ട്ട് നകതെക്ക് യാത്രയായി....

നെഞ്ചിന്റെ കിടു കിട ശബ്ദം കൂടി കൂടി വന്നു കൊണ്ടേ ഇരുന്നു......4-ല ക്ലാസ്സ് -ല പഠിക്കുമ്പോള്‍ ആധ്യമായ്യി ഫ്ലൈറ്റ്-ല കയറിയിട്ടുള്ള എനിക്ക് ഈ യാത്ര സത്യത്തില്‍ ഒരു പേടി സ്വപ്നം ആന്ന്....അന്ന് കടലിന്റെ മുകളിലൂടെ ഫ്ലൈറ്റ്-l പറന്നപോള്‍ ചെവി വേദന കൊണ്ട് അലറി കരഞ്ഞ ഒരു ഓര്മ മാത്രമേ എനിക്ക് ഫ്ലൈറ്റ് യാത്ര യെ പറ്റി ഉള്ളു.....ഈശ്വരാ 7-ആം കടലിനപ്പുരതുള്ള അമേരിക്ക യിലേക്ക് പോകുന്ന ഞാന്‍ ഈ പ്രായത്തില്‍ അത് പോലെ കിടന്നു കരഞ്ഞാല്‍ ...മാനം പോകുമല്ലോ........നെഞ്ചിന്റെ ഇടി ഒന്നും കൂടെ കൂടി കൂടി വന്നു ....കണ്ണടച്ച് ഇതുവരെ രാമായണം വായികാത്ത ഞാന്‍ സ്കൂള്‍ -ല പഠിച്ച പ്രാര്ത്ഥന മനസ്സില്‍ പാടാന്‍ തുടങ്ങി...."ദൈവമേ കാത്തു കൊള്ളേണമേ...."അപോഴതാ ഒരു ശബ്ദം ..."excuse me " ഫ്ലൈറ്റ് ഇടികാന്‍ പോയോ? മറിയാന്‍ പോയോ ?കത്താന്‍ പോയോ? ആരാന്നു എന്താന്ന്!!!!.....പേടിച്ചു വിരചിരികുന്ന എന്‍റെ സീറ്റ് നമ്പര്‍ ചോദിക്കാന്‍ വന്നു നിക്കുന്നു മമൂക്കെടെ മോനെ പോലെ ഒരു ചുള്ളന്‍......എന്നെ തന്നെ ആണോ വിളിച്ചേ എന്ന മട്ടില്‍ ഞാന്‍ പുറകോട്ടു നോകി....അതെ എന്നാ തന്നെ അന്ന്........"yes"...ഞാന്‍ പറഞ്ഞു ..പുള്ളി കടിച്ചാല്‍ പൊട്ടാത്ത കുറെ ഇംഗ്ലീഷ് "I am flying to Doha,would you mind giving some space to my bags also "......ഇത്രയും ചെറിയ ഗാപ്-ല ഇടിച്ചു കയറ്റാന്‍ ഇതെന്തു കിനെടിക് ഹോണ്ട യോ എന്ന് മനസില്ലും "No issues Carry on " എന്ന് കേള്‍ക്കയും അറിയാവുന്ന ബെസ്റ്റ് അമേരിക്കന്‍ accent -ല പറഞ്ഞു .......വീണ്ടും ഞാന്‍ പ്രാര്തിക്കാന്‍ തുടങ്ങി............അടുത്തിരിക്കുന്ന ചുള്ളന് ഒരു കൂസല്ലും ഇല്ലല്ലോ.....2 ഉം കല്പിച്ചു ഞാന്‍ അന്ധ്യഭിലാഷം പോലെ വീണ്ടും അമേരിക്കന്‍ accent -ല പറഞ്ഞു "Actually frankly ,its my second experience in fligh journey....First time i had some pressure probs in my ears ..so can you please help me in the case if i feel unsahikable pressure in ears..?കേട്ടതും കേള്കാത്തതും പുള്ളി എന്‍റെ കണ്ണിലേക്കു തുരിച്ചൊരു നോട്ടം...എനിട്ട് ഒരു കാച്ചു...." :മലയാളി ആണല്ലേ"...കേട്ടതും കേള്കാത്തതും എനിക്ക് സന്തോഷം കൊണ്ടിരികാന്‍ വയ്യേ പോലെ ആയ്യി...ഹാവ്വോ ഭാഗ്യം,......ഒരു മലയാളി തന്നെ ആണല്ലോ എന്‍റെ കൂടെ.......ഞാന്‍ മലയാളത്തില വീണ്ടും എന്‍റെ സങ്ങടം അങ്ങേരോട് പറഞ്ഞു........പറഞ്ഞു വന്നപ്പോള്‍ 17 പ്രാവശ്യം വിമാന യാത്ര ചെയ്തിട്ടുണ്ടെങ്കിലും അങ്ങേരിക്കും ഇപ്പോഴും പേടിയ ടേക്ക് ഓഫ് ഉം ലണ്ടിംഗ്ഉം ..............ബെസ്റ്റ് കണ്ണാ ബെസ്റ്റ്.......നോണ്‍ സ്റ്റോപ്പ് റേഡിയോ ചാനല്‍ പോലെ അങ്ങേരു എന്നോട് പിന്നെ എങ്ങനെ പേടി മാറ്റാന്‍ എന്ന് വിഷയത്തെ കുറിച്ച് ഒറ്റ വാകില്‍ കുറയാതെ ഉത്തരമെഴുതാന്‍ പറഞ്ഞ പോലെ പറയാന്‍ തുടങ്ങി.............കുറെ കഴിഞ്ഞു ഒരു ബ്രേക്ക് പോലെ വെള്ളം കുടിക്കാന്‍ എടുത്ത ഗാപ്-ല ഞാന്‍ തിരക്കി എപോള്‍ ടേക്ക് ഓഫ് ചെയും?ചിരിച്ചു കൊണ്ട് അങ്ങേരു പറഞ്ഞു എപോഴേ ടേക്ക് ഓഫ് ചെയ്തു........സത്യം അങ്ങേരുടെ കത്തി അടിയില്‍ സീറ്റ് ബെല്‍റ്റ് ഇടാന്‍ പറഞ്ഞത് മാത്രമേ അറിഞ്ഞുല്ല്.....അത്രയ്ക്ക് തീവ്രത ആ കത്തി അടിക്കുടയിരുന്നു......ഇതു മനസിലാക്കു തന്ന ആ ചേട്ടന് സ്തുതി........നമിച്ചു ചേട്ടാ നമിച്ചു.......എന്നെ കാള്‍ വല്യ കത്തി യോ!!!!ഇനി ടേക്ക് ഓഫ് ഉം ലാന്‍ഡ് ഉം പേടി മാറ്റാനുള്ള സൂത്രം കത്തി അടി വിദ്യ തന്നെ..:)
ദോഹ യില്‍ ഇറങ്ങിയ ഞാന്‍ അടുത്ത കണക്ട് ഫ്ലൈറ്റ് നായി ഒട്ടി......വീണ്ടും ചെക്ക് ഇന്‍ ....ബെല്‍റ്റ് ഉള്‍പെടെ ഇട്ടിരുന്നു 5 സ്വെട്ടെര്‍ ഉം ഉരി കാണിച്ചു....ശരീരം കഷ്ണമായി പെട്ടിയിലാക്കി കൊണ്ട് പോകുന്നവരോകെ ഇങ്ങനെ ഒരു പ്രോസിസ്സിംഗ് ഇല്ലാതെ ആണോ പോകുന്നെ ഇന്നു ഞാന്‍ ആലോചിച്ചു.....വീണ്ടും ദോഹ-newyork ഫ്ലൈറ്റ് ..അടുത്തിരിക്കുന്ന ചൈന കാരന്‍ അപൂപ്പനോട് ഇംഗ്ലീഷ് പറഞ്ഞു ബുധിമുട്ടുന്നതില്ലും നല്ലത് ഹിന്ദി ഫിലിം കാനുന്നതു തന്നെ എന്നാ സത്യാവസ്ഥ മനസിലാക്കിയ ഞാന്‍ എന്‍റെ സീറ്റ് നു മുന്നിലെ ചെറിയ സ്ക്രീന്‍ ലൂടെ ഉള്ള ഫിലംസ് ന്റെ ലൈബ്രറി അരിച്ചു പെറുക്കി നോകി....മലയാളത്തില്‍ പൊട്ടിയ ഫിലംസ് എല്ലാം ഉണ്ട്.......കഷ്ടം........കിടകട്ടെ ഒരു കോരീന്‍ ഫിലിം .....അവസാനം ഞാന്‍ കോരീന്‍ ഫിലിം തന്നെ എടുത്തു വച്ച് കാണാന്‍ തുടങ്ങി.....ഇടകിടെ ഉറകം കളയാന്‍ മേഘങ്ങളുടെ കാഴ്ച്ചകലും വായില്‍ വകാന്‍ കൊളില്ലതാ ഫുഡും കഴിച്ചു ജീവിതത്തിലെ ആധ്യത്തെ എക്സ്പീരിയന്‍സ് ആയ 17 മണികൂര്‍ മിണ്ടാതെ ഇരിന്നു newyork ലെത്തി...
NewYork:

യാത്രകൊടുവില്‍ ഞാന്‍ JFK എയര്‍പോര്‍ട്ട് ലെത്തി......ടെര്‍മിനല്‍ ഫിലിം -l കണ്ടിട്ടുള്ള ലോകത്തിലെ ഏറ്റവും വല്യ എയര്‍പോര്‍ട്ട് ...എന്റമ്മോ...........ഇട്ടു കൊണ്ട് പോയ 7 സ്വെട്ടെര് ന്റെ വില എനിക്ക് അവിടെ ചെന്നപോള്‍ മനസിലായി..നല്ല തണുപ്പ്......ആദ്യ മായി അമേരിക്ക യില്‍ കാലു കുത്തിയ ത്രില്‍ ലാണ് ഞാന്‍ ഏതോ പണ്ടം കണ്ട പെരുച്ചഴീടെ അവസ്ഥ ......എങ്ങോട്ട് നോകിയാല്ലും കുറെ സായിപ്പും മധാമയും ........എവിടെ ഫുള്‍ സായിപ്പും മധാമയും തന്നെ!!!! ...അടുത്ത ഫ്ലൈറ്റ് ഇനി 7 മണികൂര്‍ കഴിഞ്ഞേ ഉള്ളു..........ചെക്ക് ഇന്‍ ചെയ്ത ബാഗ് അടുത്ത ഫ്ലൈറ്റ് ലേക്ക് ചെക്ക് ഇന്‍ ചെയാനയ്യി തന്നു....ഈ വല്യ ബാഗും ലാപ്ടോപ് ബാഗും ഹാന്‍ഡ് ബാഗും ആയ്യി ഞാന്‍ എങ്ങനെ പോകും, . പക്ഷെ ഈ എറണാകുളത്തിന്റെ അത്രയും വല്യ എയര്‍പോര്‍ട്ട്-ല എന്‍റെ ഫ്ലൈറ്റ് വരുന്ന ഗേറ്റ് വായ് യില്‍ എത്താന്‍ തന്നെ വേണം കുറെ ടൈം .......ഞാന്‍ ഗേറ്റ് തപ്പി നടക്കാന്‍ തുടങ്ങി...7 മണികൂര്‍ സ്റ്റേ ഉള്ളത് കൊണ്ട് അവശ്യം പോലെ ടൈം ഉണ്ട്............കൌണ്ടര്‍-ല പറഞ്ഞ പോലെ ഞാന്‍ എയര്‍ ട്രെയിന്‍ പിടിക്കാന്‍ ആയ്യി പറഞ്ഞ സ്റ്റേഷന്‍ ലേക്ക് എല്ലാം ബാഗും തൂക്കി നടന്നു.........എന്റമ്മോ escalator !!!!!......ഞാന്‍ തന്നെ ഒരു വിധത്തില അതില്‍ പോണേ.......എനിക്ക് എന്ത് ചെയണം എന്നാ ആശയ കുഴപ്പം ആയ്യി...1 ബാഗ് താഴെ വച്ചിട്ട് മറ്റെ 2 ബാഗ് കൊണ്ട് മുകളില്‍ പോയി തിരിച്ചു വന്നാല്‍ വല്ല കള്ളന്‍ മാരു എടുത്തോണ്ട് ഓടുമോ........അപോഴന്നു ഒരു നെഗ്രോ പോലീസു മാന്‍ വരുന്ന കണ്ടേ.....ഞാന്‍ വളരെ സങ്ങടതോടെ എന്നെ ഒന്ന് ഹെല്പ് ചെയമോ ഇന്നു ചോദിച്ചു ....2 ബഗ്സ് പിടിക്കാമോ എന്നു ചോദിച്ച എന്‍റെ 3 ബാഗും എടുത്തോണ്ട് അങ്ങേരു escalator ലൂടെ മുകളില്‍ എത്തി.......................ഇപോള്‍ തന്നെ air train വരുമെന്നും അതില്‍ കയറി അടുത്ത സ്റ്റോപ്പ് ലിരങ്ങാനും എന്നോട് പറഞ്ഞു...................
നല്ല ദാഹം ....ഒരു മിനെരല്‍ വാട്ടര്‍ വാങ്ങാന്‍ പോയി ....എന്റമ്മോ 4$ അതായതു നമ്മുടെ 200രൂപയോ.. 10രൂപയുടെ വെള്ള കുപ്പിക്ക് 200രൂപയോ.....ആദ്യമായി ഡോളര്‍ ചിലവാകിയ ആ പച്ചവെള്ളത്തിന് തീര്ധതെകാള്‍ മാദുര്യവും ആ കുപ്പിക്കും സ്വര്‍ണതിനെക്കാള്‍ വില യും എനിക്ക് തോന്നി .......ആ വെള്ളകുപ്പി പോലും ഉം എടുത്തു സൂക്ഷിച്ചു വകാന്‍ ഞാന്‍ മറനില്ല . (പക്ഷെ K.S.R.T.C ബസ് കയറി ഇറങ്ങിയ തവലയെകാള്‍ കഷ്ടം ആയിരുന്നു അതിന്റെ അവസ്ഥ)....ബോര്‍ഡിംഗ് പാസ്സും എടുത്തു flight നായ്യി gate-൯ ലെത്തി അടുത്ത വിമാനതിനായുള്ള കാത്തിരിപ്പ് തുടങ്ങി... അപോഴാത്ത പൈലറ്റ് ഉടുപിട്ട ഒരു സായിപ്പിന്റ്റ് ബാഗ് തുറന്നു കിടകുന്നു....ഞാന്‍ പതുകെ ചെന്ന് അറിയാവുന്ന ഇംഗ്ലീഷ്-ല ബാഗ് തുറന്നു കിടക്കുവന്നു അറിയിച്ചു വീണ്ടും കിട്ടിയ സ്ഥലത്ത് വന്നിരുന്നു ആളുകളെ വീക്ഷികാന്‍ തുടങ്ങി......പെട്ടന്ന് മുതുകത്തു ഒരാള്‍ 2 തട്ടും പറച്ചിലും,,"appreciated " നമ്മുടെ pilot ചേട്ടന്റെ സ്നേഹ പ്രകടനം കൊണ്ട് എന്‍റെ മുതുകു പോയി എന്നു ഇംഗ്ലീഷ് -ല പറയാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ട് "thank you "2 പ്രാവശ്യം പറഞ്ഞു....... ഈ അമേരിക്ക കാരുടെ കാര്യo!!!!അങ്ങനെ Newyork -Boston കുട്ടി ഫ്ലൈറ്റ് വന്നു,കയറുന്നതും പൊങ്ങുന്നതും താഴ്ഴുന്നതും പെട്ടന്നായിരുന്നു.....ദെ നമ്മുടെ ബോസ്ടോന്‍ എതിയാച്ചു......
(തുടരും)